60 വയസ്സ് കഴിഞ്ഞ വർക്കെല്ലാം ഒരേ പെൻഷൻ, അതും 10000 രൂപ വീതം കിട്ടണം എന്നൊക്കെ പറഞ്ഞ് ഒരു തിരഞ്ഞെടുപ്പു കാലത്ത് പ്രത്യക്ഷപ്പെട്ട രസകരമായ പേരുള്ള, ആകർഷകമായ പേരു വച്ച OIOP യെ ഓർമയില്ലേ? അതായത്
വൺ ഇന്ത്യ വൺ പെൻഷൻ എന്ന വിശാല സിദ്ധാന്ത സംഘടനയെ? 2019 ലും 2020 ലും 21 ലും ആണ് OIOP വലിയ പ്രകടനങ്ങൾ കാഴ്ചവച്ചത്. എന്തായിരുന്നു ആ വർഷങ്ങളുടെ പ്രത്യേകത ? 2019 ൽ സാക്ഷാൽ മോദിയുടെ ബി ജെ പിയുടെ ഏകപക്ഷീയ വിജയം കണ്ട ലോക്സഭാ തിരഞ്ഞെടുപ്പ്, 2020ൽ കേരളത്തിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ്, 21 ൽ കേരളത്തിലെയും മറ്റ് ചില സംസ്ഥാനങ്ങളിലേയും നിയമസഭാ തിരഞ്ഞെടുപ്പും. എല്ലായിടത്തും OIOP. എല്ലായിടത്തും OIOP യുടെ വിഷവാതരണങ്ങൾ പ്രചരണങ്ങൾ ബോർഡുകൾ, ബാനറുകൾ, പോസ്റ്ററുകൾ. എങ്ങും പെൻഷൻ മുറവിളിക്കൊപ്പം ഉദ്യോഗസ്ഥർക്ക് മുഴുത്ത പെൻഷനും മറ്റ് വലിയ തുകയുടെ ആനുകൂല്യങ്ങളും നൽകുന്നത് വെട്ടിക്കുറച്ച് അതിൽ നിന്ന് മിച്ചം വരുന്ന തുകയെടുത്ത് 60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും 10000 രൂപ വീതം പെൻഷൻ കൊടുക്കണം എന്നായിരുന്നു ഒരാവശ്യം. അതിന് പറ്റില്ലെങ്കിൽ അവർക്ക് എത്ര കൊടുത്താലും കുഴപ്പമില്ല ബാക്കിയുള്ളവർക്ക് കുറഞ്ഞത് 10000 രൂപ പെൻഷനും ചികിത്സാ ചിലവുകളും എന്നുമൊക്കെയായിരുന്നു ആവശ്യം. ഈ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി അവർ ഏറ്റവും അധികം വേട്ടയാടിയതും പ്രതിഷേധിച്ചതും പരിഹസിച്ചതും പ്രതിസന്ധിയിലാക്കിയതും എല്ലാം കോൺഗ്രസിനെയാണ്. ബിജെപിക്കെതിരെ അവർ ഒന്നും മിണ്ടിയില്ല, സിപിഎമ്മിനെ അവർ വിമർശിച്ചില്ല. കേന്ദ്രത്തില്ല സംസ്ഥാനങ്ങളിലും ഭരണമില്ലാത്ത കോൺഗ്രസിനെ പ്രതിരോധത്തിലാക്കിക്കൊണ്ട് ആയിരുന്നു അവരുടെ എല്ലാ ആക്രമണവും പരിഹാസവും. എന്നാൽ ഏഴാം വർഷം മാരീചൻ തനി രൂപം പുറത്തെടുത്തു. 2026 ൽ ഒഐ ഓപിയുടെ സോഷ്യൽ മീഡിയ പേജുകൾ എല്ലാം അവരുടെ ഒറിജിനൽ രാഷ്ട്രീയ പാർട്ടിയായ ബി ജെ പിയുടെ സപ്പോർട്ടിങ് പേജുകളായി മാറി !
അതായത് OIOP സമം ബിജെപി എന്ന്.
മുൻ പറഞ്ഞ വർഷങ്ങളിൽ ഒ ഐ ഒ പി എന്ന സംഘടനയുടെ പേരിൽ പഞ്ചായത്തുകളിലേക്ക് മത്സരങ്ങൾ നടത്തി കോൺഗ്രസ് വിജയിച്ച കയറാറുള്ള വാർഡുകളിലാണ് അവർ സ്ഥാനാർഥികളെ നിർത്തിയതും മത്സരിച്ചതും. അതിൽ പലയിടത്തും കോൺഗ്രസ് പരാജയപ്പെട്ടു. ഒരുകാലത്ത് കോൺഗ്രസിന് ഒപ്പം നിന്നിരുന്ന എന്നാൽ പരസ്യമായി കോൺഗ്രസ് രാഷ്ട്രീയം പറയാതിരുന്ന പലരുമാണ് ഒഐഒപി യുടെ ബാനറിൽ പരസ്യ പ്രചരണങ്ങൾക്കും പരിപാടികൾക്കും രംഗത്ത് വന്നത് . ഇവരെ ഒരു പരിചയാക്കി ബിജെപിയും അതിനെ മുതലെടുത്ത് സിപിഎമ്മും നടത്തിയ ഒളി സേവകൾ കോൺഗ്രസ് രാഷ്ട്രീയത്തെ വല്ലാതെ താറുമാറാക്കി. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നരകം കലക്കാവുന്നിടത്തെല്ലാം നരകം കലക്കി. ഇതിൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കൂടി ഉണ്ടായിരുന്നു. ഹിന്ദുത്വവാദികൾ ആയിരുന്നില്ല ഈ സംഘടനയുടെ തലപ്പത്ത് പലയിടത്തും ഉണ്ടായിരുന്നത്. ഹിന്ദുത്വയെപ്പറ്റി ബോധ്യമില്ലാത്തവരോ തെറ്റിദ്ധരിച്ചവരോ ആയ ക്രിസ്ത്യൻ വിഭാഗങ്ങൾ, ഈഴവ വിഭാഗങ്ങൾ, പിന്നാക്ക വിഭാഗങ്ങൾ, ആദിവാസി വിഭാഗങ്ങൾ എന്നിവരൊക്കെയായിരുന്നു ഒ ഐ ഒപിയുടെ ഇരകളും അണികളും പ്രചാരകന്മാരും. എന്നു പറഞ്ഞാൽ കോൺഗ്രസുകാർ ആയിരിക്കെ ഒരു പരസ്യ പ്രചരണത്തിന് പോലും തെരുവിലിറങ്ങി നടക്കാതെ ജീവിച്ചുപോയിരുന്ന ഇവരെയൊക്കെ അതിവിദഗ്ധമായി പുറത്ത് ചാടിച്ച്, കോൺഗ്രസിൽ നിന്ന് അടർത്തി ബിജെപിയുടെ ചാക്കിലേക്കും അവശിഷ്ടം സിപിഎമ്മിലേക്കും തള്ളുക എന്നത് ആയിരുന്നു ഒഐഒപി യുടെയും സമാന വിപ്ലവാശയങ്ങൾ പ്രചരിപ്പിച്ചിരുന്നവരുടേയും ദൗത്യം. കോൺഗ്രസിന്റെ വോട്ടുകൾ ചിതറിക്കുകയും വോട്ട് ബാങ്കുകൾ താറുമാറാക്കുകയും ചെയ്ത ഒ ഐ ഒ പി യെ പോലെ മറ്റു പല പ്രാദേശിക സംഘങ്ങളും സംഘടനകളും അവരുടെ രഹസ്യഭാര്യയായ സിപിഎമ്മിനും വേണ്ടിയും നന്നായി പണിയെടുത്തു. ഫലമോ ? കോൺഗ്രസ് പച്ച തൊട്ടില്ല കോൺഗ്രസ് പലയിടത്തും അപ്രതീക്ഷിത തോൽവികൾ ഏറ്റുവാങ്ങി. എന്നാൽ ഇപ്പോൾ ഒഐഒപി ഒളിസേവ നിർത്തി തറവാട്ട് പേര് സ്വീകരിച്ച് ബിജെപി ആയി കഴിഞ്ഞിരിക്കുന്നു. അതുപോലെ മറ്റു പല നിഷ്പക്ഷ നിർഗുണ നിരന്തര പാരകൾ ആയി മാറിയ പല സംഘടനകളും സംഘങ്ങളും കൂട്ടായ്മകളും കാവി പുതച്ച്, ചുവപ്പ് അണിഞ്ഞ് തറവാടുകളിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. 2018 മുതൽ 2027 വരെ എന്തെല്ലാം വേഷം കെട്ടിയിട്ടും വാണക്കുറ്റികൾ പൊട്ടിച്ചിട്ടും ഈ എട്ടു വർഷക്കാലത്തിനുള്ളിൽ ഒരുത്തനും പതിനായിരം രൂപ പോയിട്ട് പത്തു രൂപ അധികം പെൻഷനായി നേരെ ചൊവ്വേ കിട്ടിയിട്ടില്ല. തിരഞ്ഞെടുപ്പ് കാലം അടുക്കുമ്പോൾ നക്കാപ്പിച്ച പോലെ മേൽപ്പറഞ്ഞ പാവങ്ങൾ അടക്കമുള്ളവർക്ക് നൽകുന്നവർധന പോലും ഈ തെരഞ്ഞെടുപ്പ് കാലത്ത് വിജയൻറെ പാർട്ടി പ്രഖ്യാപിച്ചത് 2000 ഉലുവയാണ്. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ എല്ലാം കോൺഗ്രസ് വിവിധ തരത്തിലുള്ള പെൻഷനുകൾ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു യുവാക്കൾക്കും തൊഴിലില്ലാത്തവർക്കും തൊഴിൽ അന്വേഷകർക്കും വീട്ടമ്മമാർക്കും മാത്രമല്ല തെരഞ്ഞെടുക്കപ്പെട്ടവരായ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് 7000 മുതൽ പതിനായിരം രൂപ വരെ പ്രതിമാസം പെൻഷൻ ഓഫർ ചെയ്തിരുന്നു. പ്രകടനപത്രികകളിൽ ഈ പ്രഖ്യാപനങ്ങൾ ഒക്കെ സ്ഥാനം പിടിക്കുകയും പ്രചരണം നടത്തുകയും ചെയ്തിട്ടും കോൺഗ്രസ് വിജയിച്ചില്ല. എന്നാൽ കർണാടകത്തിലും തെലങ്കാനയിലും ഒക്കെ കോൺഗ്രസ് പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കി കാണിച്ചിട്ടും പ്രബുദ്ധ മലയാളി നായ്ക്കളെപ്പോലെ ബിജെപിയുടെ ഉഛിഷ്ടവും സിപിഎമ്മിന്റെ അമേദ്യവും തിന്നു ജീവിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. നടപ്പിലായില്ലെങ്കിലും വയറുനിറച്ച് മോഹന വാഗ്ദാനങ്ങൾ കിട്ടിയാൽ സമ്പൂർണ്ണ സാക്ഷരത നേടിയ നമ്പർ വൺ കേരളത്തിലെ പൗരന്മാരെന്ന് എന്നവകാശപ്പെടുന്ന പ്രബുദ്ധർ വെറും ഉണ്ണാക്കന്മാരായി മാറുന്ന കാഴ്ചയാണ് ഇതുവരെ കണ്ടുകൊണ്ടിരുന്നത്.അടുത്ത തിരഞ്ഞെടുപ്പിന്റെ അരികത്ത് നിൽക്കുമ്പോഴാണ് പക്ഷേ ഒഐഒപി ഒക്കെ ആരുമറിയാത്തെ തറവാട്ട് പേര് നേരിട്ട് സ്വീകരിച്ചു രംഗത്ത് വന്നിട്ടുള്ളത്.അവിടെ പോയി വേഷം കെട്ടി ആടിയ, വഞ്ചിക്കപ്പെട്ട പഴയ കോൺഗ്രസ് അനുഭാവികൾ ഒന്നു തിരുത്തി ചിന്തിക്കുന്നത് നല്ലതായിരിക്കും. നിങ്ങൾ ഒരു കാലത്ത് നിശബ്ദ കോൺഗ്രസുകാരായിരുന്നെങ്കിൽ നിങ്ങളെ നിരത്തിലിറക്കിയ ശേഷം, നിങ്ങളെ വിഡ്ഢികളാക്കിയ ശേഷം, നിങ്ങളെ ഊറ്റിയെടുത്ത ശേഷം, നിങ്ങളെ പറ്റിച്ച് ഭരണം നടത്തുന്നവർ എന്താണ് ചെയ്തുകൂട്ടിയതെന്ന് ഒന്നാലോചിച്ച ശേഷം, തിരിച്ച് അവരുടെ നെഞ്ചത്ത് വോട്ട് കുത്തി അവറ്റകളെ ചവിട്ടി പുറത്താക്കാൻ ഒരു അവസരം വന്നിരിക്കുകയാണ്. പറ്റുമെങ്കിൽ ചെയ്തോളൂ. ഇല്ലെങ്കിൽ പട്ടികളെപ്പോലെ തെരുവിൽ നടന്നുകൊള്ളൂ എന്നതാണ് മുന്നോട്ടുവയ്ക്കപ്പെടുന്ന വഴികൾ.
ഇന്ത്യാ മഹാരാജ്യത്തു One India One Pension നടത്താൻ അസ്ഥിക്കു വികാരം പിടിച്ചു നടപ്പുണ്ടായിരുന്നവർ മിണ്ടുന്നില്ല.
2019 ൽ തുടങ്ങിയ OIOP പേരു മാറി മാറി മുൻപ് തന്നെ MODI SUPPORT KERALA എന്നായി.
അതായത്, OIOP എന്ന പേരിൽ തുടങ്ങി വെച്ചു. അംഗങ്ങൾ ഓരോ ദിവസവും കൂടിക്കൊണ്ടേയിരുന്നു.
ഇതോടൊപ്പം Twenty 20 OIOP Fans,
Twenty 20 Kerala Lowers,
OIOP Kerala Lovers, OIOP Kerala എന്നിവയൊക്കെ എന്തായി?
ഇതുപോലെയൊക്കെത്തന്നെയാണ് യുക്തിവാദവും നിരീശ്വരവാദവുമായി നടക്കുന്ന എസ്സൻസും. ഇതു പറഞ്ഞാൽ ചില നിരീശ്വര ഭക്തർക്കും, ഇപ്പോഴും അവിടെ കടിച്ചു തൂങ്ങിതുടരുന്ന കിന്നരം വായനക്കാർക്കും കുരുപൊട്ടും.
മതരഹിതരായ, നിരീശ്വര - യുക്തിവാദികളായ വിദ്യാഭ്യാസമുള്ള വലിയൊരു വിഭാഗം യുവജനങ്ങളെ എസ്സൻസ് വഴി ചാണക കുഴിയിലേക്ക് എത്തിക്കാമെന്നായിരുന്നു ഡബിൾ രവിയുടെ നീക്കം.
എന്നാൽ ഡബിൾ രവിയും കമ്പിനികളും ഉദ്ദേശിച്ചതുപോലെ കാര്യങ്ങൾ നടന്നില്ല. കാരണം, വിദ്യാഭ്യാസം മാത്രമല്ല, അത്യാവശ്യം വിവരവും വിവേകവുമുള്ള ഒരു കൂട്ടം ആളുകളും രവിയുടെ വിഡ്ഡിത്തങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങി.
OIOP ആശയങ്ങൾ നല്ലതായിരുന്നു. പക്ഷേ, ലക്ഷ്യം ദുരുദ്ദേശമായിരുന്നു.
ഇത് ഒരു ഒ ഐ ഒ പി യുടെ മാത്രം കാര്യമല്ല എസ്എൻസിന്റെ എസ്സൻസ് എടുക്കുന്ന കാര്യവും അല്ല. സമാനമായ രീതിയിൽ നിരവധി സംഘടനകളും എന്തിനേറെ രാഷ്ട്രീയ കക്ഷികളും വരെ മാരീചൻമാരായി വേഷം കെട്ടി ഇന്ത്യക്കാരന്റെ മുമ്പിൽ കഴിഞ്ഞ 12 വർഷത്തിനുള്ളിൽ അവതരിക്കുകയും ജനങ്ങളെ പറ്റിക്കുകയും ഇന്ത്യ മഹാരാജ്യത്തിന്റെ നിയമ സുരക്ഷയെ വരെ തകരാറിലാക്കുകയും പൗരാവകാശങ്ങളുടെ ലംഘനത്തിന് പോലും വഴി തുറക്കുകയും ചെയ്തിട്ടുണ്ട്. അതിലൊന്നായി കണക്കാക്കാവുന്നതാണ് സാബുവിന്റെ 20:20. സാബു ഇപ്പോൾ എവിടെയാണുള്ളതെന്ന് ടിവി നോക്കുന്നവർക്ക് പെട്ടെന്ന് മനസ്സിലാകും. കാരണം എല്ലാ രാഷ്ട്രീയ കക്ഷികളെയും പ്രത്യേകിച്ച് കോൺഗ്രസിനെയും തെറി പറഞ്ഞു നടന്നിരുന്ന സാബു, പ്രത്യേക രാഷ്ട്രീയ നീക്കങ്ങൾ നടത്തിയിരുന്ന സാബു, ഒടുവിലതാ ബിജെപിയുടെ അടുക്കളയിൽ പാത്രം കഴുകുകയാണ് ഇപ്പോൾ.
അണ്ണാ ഹസാരെ എന്ന ഡ്യൂപ്ലിക്കേറ്റ് ഗാന്ധിയൻ വേഷം കെട്ടിയ പര ചെറ്റയെ ചുമന്നു നടന്നതാണ് കേജരിവാളും കമ്പനിയും 2013 ൽ മഹാനായ ഡോക്ടർ മൻമോഹൻസിങ്ങിന്റെ സർക്കാരിനെ ചെളി വാരി എറിഞ്ഞു നശിപ്പിച്ചാണ് ആ പന്ന രാഷ്ട്രീയ നീക്കം തുടങ്ങിയത്. അഴിമതി വിരുദ്ധത പറഞ്ഞു, ലോക്പാൽ ബില്ല് കൊണ്ടുവരണം എന്നായിരുന്നു അണ്ണാൻ കസേരയും കറക്ക് കമ്പനിയും രംഗത്ത് വന്നത്. രാംലീല മൈതാനത്ത് ഒക്കെ അവർ കാട്ടിക്കൂട്ടിയ സമരാഭാസ ഘോഷയാത്ര ജനം മറന്നെങ്കിലും കോൺഗ്രസിന് അതത്ര പെട്ടെന്ന് മറക്കാനാവില്ല. കാരണം ഇല്ലാ കഥകൾ പറഞ്ഞു, വല്ലാത്ത നുണകൾ പറഞ്ഞു, അവർ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന ലോക്പാൽ ബില്ല് മോദി വന്ന് 12 വർഷം കഴിയുമ്പോഴും നടപ്പിലായിട്ടില്ല. അഴിമതി നിരക്ക് മുൻപുണ്ടായിരുന്നതിന്റെ ആയിരം ഇരട്ടി വളർന്നു കഴിഞ്ഞു. അണ്ണാ ഹസാരെ ഏതു നരകത്തിലാണ് പതുങ്ങിയിരിക്കുന്നതെന്ന് പട്ടിക്ക് പോലും അറിയത്തില്ല. ബാബാ രാംദേവ് ചാണകവും ഗോമൂത്രവും വിറ്റ് കോടികൾ കൊയ്യുന്നു. കേജരിവാൾ ആകട്ടെ മോഡിയും അമിത് ഷായും ബിജെപിയും ഏൽപ്പിച്ച ദൗത്യം വിജയിപ്പിച്ച് കൂലിയായി ഡൽഹിയെ രണ്ടുതവണ ഭരിച്ച് നാട്ടുകാരുടെ കണ്ണിൽ പൊടിയിട്ട് ജയിൽവാസവും അനുഷ്ഠിച്ച് രംഗം വിട്ടിരിക്കുന്നു. ഇനി ആ പൊളിറ്റിക്കൽ ഫ്രോഡിനെ അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിനോ ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിലോ കണ്ടെങ്കിലായി. അത്രയേ ഉള്ളൂ. രാജ്യം മുഴുവൻ ബിജെപിക്ക് കൊണ്ടുപോയി കൊടുക്കാൻ വ്രതം എടുത്ത് എത്തിയ ഇവർ രാജ്യഭരണം 12 കൊല്ലം നടത്തിയിട്ടും എന്തുകൊണ്ട് 10000 രൂപ പെൻഷൻ കൊടുത്തില്ല എന്നു പറയുന്നില്ല. എന്തുകൊണ്ട് ലോക്പാൽ ബില്ല് കൊണ്ടുവന്നില്ല എന്നും ആരോടും ചോദിക്കരുത്. കാരണം വിശ്വഗുരു ശിശു പീഡകൻ എഫ്സ്റ്റീൻ്റെ ഫയലുകളുടെ അടിയിൽ ഒളിച്ചിരിപ്പാണ്: ഒപ്പം പ്രാണ്ട് ട്രാമ്പിൻറെ ചാടി കളിക്കടാ കുഞ്ചിരാമ എന്ന പാട്ടിനൊപ്പം ഇസ്രായേലിൽ പോയി നൃത്തം ചെയ്ത്താണ്. ഒഐഒപി യും ചുമന്ന് നടന്നവരെല്ലാം ബിജെ പി പ്രോഡക്ടായ എ എ പി യിൽ ചേക്കേറി കവരക്കമ്പിലിരിപ്പാണ്. അല്ല ഒഐഒപിക്കാരാ നിങ്ങൾ തള്ളി മറിച്ച ആ പയിനായിരം രൂഭാ പെൻഷൻ എന്ന് കിട്ടും?
OIOP, 20:20 All the antics of BJP! AAP?























